തിരുവനന്തപുരം: പാച്ചല്ലൂർ സുകുമാരൻ സ്മാരക വഞ്ചിനാട് കലാവേദിയുടെ ആഭിമുഖ്യത്തിൽ 17ന് ഓൺലൈനായി നടക്കുന്ന നെടുമുടി വേണു അനുസ്മരണ സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.കവിയും മാദ്ധ്യമ പ്രവർത്തകനുമായ ഡോ. ഇന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും.സംവിധായകൻ ഡോ.ജി.പ്രഭ,ഡോ.രാജാവാര്യർ, അജിത് പാവംകോട് എന്നിവർ പങ്കെടുക്കും.പാച്ചല്ലൂർ സുകുമാരൻ സ്മാരക വഞ്ചിനാട് കലാവേദിയുടെ ഫേസ്ബുക്ക് പേജിലും യു-ട്യൂബ് ചാനലിലും തത്സമയം സമ്മേളനം കാണാം.