chenkal-temple

പാറശാല: ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്നതും ഗണപതിയുടെ 32 ഭാവങ്ങളിലെ പ്രതിഷ്ഠയോടുകൂടിയതുമായ ദക്ഷിണ കൈലാസം മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചു. ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭദ്രദീപം കൊളുത്തി പൂജവയ്പ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. പതിനഞ്ച് വരെ സംഗീതാർച്ചനയും മറ്റ് വിശേഷാൽ പൂജകളും ഉണ്ടായിരിക്കുന്നതാണ്.15ന് വിദ്യാരംഭദിനത്തിൽ രാവിലെ 6.30ന് പൂജയെടുപ്പ് ചടങ്ങുകൾ നടക്കും. തുടർന്ന് രാവിലെ 7 മുതൽ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ മുഖ്യ കാർമ്മികത്വത്തിൽ കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കുന്നതാണ്. നവരാത്രി ആഘോഷ കൺവീനർ വി.കെ. ഹരികുമാർ, ഓലതാന്നി അനിൽ, കെ.പി.മോഹനൻ എന്നിവർ പങ്കെടുത്തു.