നെയ്യാറ്റിൻകര: കല്ലുംമൂട് ശ്രീ മഹാദേവീ ക്ഷേത്രത്തിൽ കോടി അർച്ചനയുടെ രണ്ടാമത് വാർഷിക ദിനവും,​ പൂജവയ്പ് മഹോത്സവത്തിന്റെ 8ാം ദിനവുമായ ഇന്നലെ രാവിലെ അഭിഷേകം,​ പൂജ,​ ദീപാരാധന എന്നിവയും വൈകിട്ട് ഭഗവതിസേവയും നടന്നു. പൂജവയ്പ്,​ പൂജയെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് ഇന്നും നാളെയുമായി രാവിലെ മഹാഗണപതി ഹോമം,​ അഭിഷേകം,​ പൂജ,​ ദീപാരാധന,​ മഹാചണ്ഡികാ ഹോമം,​ പ്രസാദഊട്ട് എന്നിവയും നടക്കും. വിജയദശമി ദിനത്തിൽ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്ന ചടങ്ങും ഉണ്ടാകും. ക്ഷേത്ര തന്ത്രി സൂര്യമംഗലം സുഗതൻ തന്ത്രികളും,​ ക്ഷേത്ര മേൽശാന്തി വിഷ്ണു പോറ്റിയും ചടങ്ങുകൾക്ക് നേതൃത്വം നൽകുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.