പാറശാല:ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാറശാല മേഖല സമ്മേളനം ജില്ലാ പ്രസിഡന്റ് എം.കുമാർ ഉദ്‌ഘാടനം ചെയ്തു.പാറശാല മേഖല പ്രസിഡന്റ് കെ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഹേമേന്ദ്രനാഥ്,അനിൽ മണക്കാട്, സജു സത്യൻ,ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എച്ച് അനിൽ, കൂട്ടപ്പന മഹേഷ്,സന്തോഷ് കുമാർ, മധുസൂദനൻ നായർ, മാധവൻ നായർ,ശ്രീകുമാരൻ നായർ, ജോസ് കുട്ടപ്പൻ,സൗന്ദർരാജ് മറ്റ് ജില്ലാ മേഖല നേതാക്കളും പങ്കെടുത്തു.