ksheera-samrudhi

പാറശാല: ക്ഷീര സമൃദ്ധി പദ്ധതി 2021-22ന്റെ പാറശാല ബ്ലോക്കുതല ഉദ്‌ഘാടനം പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെൻഡാർവിൻ നിർവഹിച്ചു. തിരുപുറം പഞ്ചായത്തിലെ പുത്തൻകട ക്ഷീര സഹകരണ സംഘം ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ആൽവേഡിസ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോജി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽ. വിനുതകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ആര്യദേവൻ, അംഗങ്ങളായ അനിഷ സന്തോഷ്, ഷിനി.എം, ശാലിനി സുരേഷ്, എസ്.ബി. ആദർശ്, കുമാർ.എം, സോണിയ. ജെ, രേണുക. എ.കെ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സോളമൻ. എസ്‌, പുത്തൻകട ക്ഷീര സഹകരണ സംഘം സെക്രട്ടറി ഷൈജൻ. ജെ തുടങ്ങിയവർ പങ്കെടുത്തു.