തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് കൈമാറുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ എ.ഐ.ടി.യു.സി ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ അർദ്ധരാത്രി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ്‌ വിശ്വം ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട നിരവധി ജനങ്ങളോടുള്ള വെല്ലുവിളി കൂടിയാണ് കേന്ദ്ര സർക്കാരിന്റെ നിലവിലെ നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധ ജ്വാലക്ക് എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ്‌ സോളമൻ വെട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, എം.ജി. രാഹുൽ, കെ.പി. ശങ്കരദാസ്, പി.എസ്. നായിഡു, മനോജ്‌ ഇടമന, നിർമ്മല കുമാർ, ഉല്ലാസ് കുമാർ, കടകംപള്ളി അജിത്, പാപ്പനംകോട് അജയൻ, ജയകുമാർ,ചന്ദ്രബാബു, കൊഞ്ചിറവിള ഗോപു, പി.ജെ. സന്തോഷ്‌, ശ്രീകുമാർ, കാലടി പ്രേമചന്ദ്രൻ, നവബുദീൻ, സലീം, ആൾ സെയിൻസ് അനിൽ, അശോകൻ തുടങ്ങിയവർ പങ്കെടുത്തു.