loca

വെഞ്ഞാറമൂട്: സി.പി.ഐ വാമനപുരം ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി അഡ്വ.ജി.ആർ.അനിൽ നിർവഹിച്ചു. വാമനപുരം സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആനാകുടി രാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രമദൻ സ്വാഗതം പറഞ്ഞു.മണ്ഡലം സെക്രട്ടറി എ.എം.റൈസ്,അസിസ്റ്റന്റ് സെക്രട്ടറി പി.ജി. ബിജു,എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി അഡ്വ.ആർ.എസ്.ജയൻ,ജില്ലാ പഞ്ചായത്ത് അംഗം ബിൻഷ ബി.ഷറഫ്,മണ്ഡലം സെക്രട്ടേറിയറ്റ് മെമ്പർ എ.ആർ ഷാജി,മണ്ഡലം കമ്മിറ്റി അംഗം ഡി.സുനിൽ എന്നിവർ സംസാരിച്ചു. പ്രശസ്ത കാർട്ടൂണിസ്റ്റ് വാമനപുരം മണിയെയും മികച്ച കർഷകൻ കുറ്ററ അനിലിനെയും മന്ത്രി അനുമോദിച്ചു.ബൈജു അറാംന്താനം നന്ദി പറഞ്ഞു.