കിളിമാനൂർ:മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായിരുന്ന എൻ.എൻ.കുഞ്ഞു കൃഷ്ണപിള്ളയുടെ രണ്ടാം ചരമ വാർഷികവും എൺപത്തി അഞ്ചാം ജന്മ വാർഷികവും ജന്മനാട്ടിൽ സമുചിതമായി ആചരിക്കും. ഒരുമാസം നീണ്ടുനിൽക്കുന്ന ദിനാചരണങ്ങളും അനുബന്ധ പരിപാടികളുടെ ഉദ്ഘാടനവും ഇന്ന് ഉച്ചയ്ക്ക് മന്ത്രി ജി.ആർ അനിൽ പിരപ്പൻകോട് എൻ.എൻ പഠന ഗവേഷണ കേന്ദ്രത്തിൽ നിർവഹിക്കും.ജൻ ശിക്ഷൺ സൻസ്ഥാൻ പ്രോജക്ട് ഡയറക്ടർ കെ.ബി. സതീഷ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ.ബാലചന്ദ്രൻ,മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായർ, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ തുടങ്ങിയവർ പങ്കെടുക്കും. ടൈലറിംഗ്,ബ്യൂട്ടീഷൻ കോഴ്സുകളുടെ ഉദ്ഘാടനവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പ്രതിഭാ പുരസ്കാര സമർപ്പണവും ചടങ്ങിൽ നടക്കും.