ബാലരാമപുരം :എം.എഡിന് ഒന്നാം റാങ്ക് നേടിയ ബാലരാമപുരം ഹൗസിംഗ് ബോർഡിന് സമീപം പരുത്തിതോപ്പ് ആർ.എസ്.നിവാസിൽ എസ്.ആർ.റീത്തുമോളെ കെ.ആൻസലൻ എം.എൽ.എ അനുമോദിച്ചു. അർബുദത്തെയും കീമോയെയും അതിജീവിച്ച് പഠനവുമായി മുന്നേറിയ റീത്തുമോൾക്ക് റാങ്ക് നേട്ടം ഇരട്ടിമധുരമാണ് സമ്മാനിച്ചത്. എം.എസ്‌സി കഴിഞ്ഞ് ബി.എഡിന് ചേർന്നപ്പോഴാണ് റീത്തുമോളെ അർബുദം പിടികൂടിയത്.ദീർഘ നാളത്തെ ചികിത്സക്കിടെയാണ് തൈക്കാട് ഗവൺമെന്റ് കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷനിൽ എം. എഡിന് ചേർന്നത്. കിംസ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ഭർത്താവ് അലക്സും മാതാപിതാക്കളും പിന്തുണ ഏറെ പിന്തുണ നൽകി. സിപിഎം നേമം ഏരിയ കമ്മിറ്റി അംഗവും വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എം. ബാബുജാൻ, സി.പി.എം. നേതാക്കളായ എ.ഷാനവാസ്, എസ്.കെ. സുരേഷ്ചന്ദ്രൻ, മുഹമ്മദ് സിറാജ്, ജെ. നവാസ്, അൻസർ എന്നിവരും എം. എൽ. എയോടൊപ്പമുണ്ടായിരുന്നു