പാലോട്: കേരളകൗമുദി ബോധപൗർണമി ക്ലബിന്റെ നേതൃത്വത്തിൽ നിംസ് മെഡിസിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഗാമെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 9 മുതൽ നന്ദിയോട് വട്ടപ്പൻകാട് വി.വി. അജിത് സ്‌മാരക ഗ്രന്ഥശാല മന്ദിരത്തിൽ നടക്കും.
രാവിലെ 9.30ന് എം.വി. ഷിജുമോന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഗ്രാമപഞ്ചായത്തംഗം നീതു സജീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ഡോ. ജിജോ മാർട്ടിൻ, ടി. സജീഷ്, സോമൻ കാണി, ബിനു ജനമിത്ര, സിന്ധു കുമാർ, അനന്തു. ആർ. ഗോപാൽ, രാഹുൽ തുടങ്ങിയവർ പങ്കെടുക്കും. ജനറൽ മെഡിസിൻ, ഹൃദ്രോഗ വിഭാഗം, നേത്രരോഗ വിഭാഗം, ഡെന്റൽ വിഭാഗം ഡയബറ്റിക് വിഭാഗം എന്നിവയിലെ പ്രഗത്ഭരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.