മലയിൻകീഴ്: വീടില്ലാത്തവർ ഉൾപ്പെടെയുള്ള കേരളത്തിലെ അതിദരിദ്രരുടെ പട്ടിക തയ്യാറാക്കൽ ധ്രുതഗതിയിൽ തുടരുകയാണെന്നും ഡിസംബറോടെ പട്ടിക പൂർത്തിയാക്കുമെന്നും മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. നേമം ബ്ലോക്ക് പഞ്ചായത്തിലെ ഗുണഭോക്താക്കൾക്ക് ആവാസ് പദ്ധതി പ്രകാരമുള്ള ആദ്യ ഗഡു വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതുവരെ ഒരുലക്ഷം പേരുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സർക്കാരിനായി. ശേഷിക്കുന്ന നാല് വർഷത്തിനുള്ളിൽ നാലുലക്ഷം പേർക്ക് വീടെന്നതാണ് അടുത്ത ലക്ഷ്യം. സ്ത്രീധന പീഡനങ്ങൾക്കെതിരെ സ്ത്രീകളുടെ കൂട്ടായ്മയിലൂടെ കർമ്മപദ്ധതി തയ്യാറാക്കും. അതിനായി 50 പേരടങ്ങിയ 20000 യൂണിറ്റുകൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഐ.ബി. സതീഷ്.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ. പ്രീജ സ്വാഗതം പറഞ്ഞു. 35 ഗുണഭോക്താക്കൾക്കുള്ള അനുമതി പത്രം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ വിതരണം ചെയ്തു. ഗ്രാമവികസന വകുപ്പ് അഡി. ഡെവലപ്പ്മെന്റ് കമ്മിഷണർ വി.എസ്. സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ചന്ദ്രൻനായർ, വൈ. വിജയകുമാർ, ലില്ലി മോഹൻ, ടി. മല്ലിക, കെ.കെ. ചന്തുകൃഷ്ണ, ശാന്ത പ്രഭാകരൻ, സജീനകുമാർ, ആർ.ബി. ബിജുദാസ്, എസ്. ശോഭനകുമാരി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. അജികുമാർ തുടങ്ങിയവർ സംസാരിച്ചു.