കല്ലമ്പലം: കർഷകസംഘം കിളിമാനൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പള്ളിക്കൽ ബി.എസ്.എൻ.എൽ ഓഫീസ് ഉപരോധിച്ചു. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം എസ്. ഹരിഹരൻപിള്ള ഉദ്ഘാടനം ചെയ്തു. ഏരിയാ വൈസ് പ്രസിഡന്റ് എസ്. ബിജുമോൾ അദ്ധ്യക്ഷത വഹിച്ചു. കർഷക സംഘം ഏരിയാ ജോയിന്റ് സെക്രട്ടറി എം. മാധവൻകുട്ടി സ്വാഗതവും ഏരിയാ കമ്മിറ്റി അംഗം സീനത്ത് നന്ദിയും പറഞ്ഞു. കർഷകസംഘം ഏരിയാ പ്രസിഡന്റ് ഡോ. കെ. വിജയൻ, സി.പി.എം ലോക്കൽ സെക്രട്ടറി സജീബ് ഹാഷിം, അടുക്കൂർ ഉണ്ണി, എം. ഹസീന, നസീർ വഹാബ്, മനു ശങ്കർ, നിജാസ്, രേണുക, ഹർഷകുമാർ രാജേന്ദ്രകുറുപ്പ് എന്നിവർ പങ്കെടുത്തു.