പോത്തൻകോട്: പണിമൂല ദേവീ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച കൂത്തമ്പലത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. പണിമൂല ദേവസ്വം സെക്രട്ടറി ആർ. ശിവൻകുട്ടിനായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോലിയക്കോട് കൃഷ്ണൻനായർ മുഖ്യ പ്രഭാഷണം നടത്തി.
പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽകുമാർ, ബ്ലോക്ക് അംഗം അനിൽകുമാർ, വാർഡ് അംഗങ്ങളായ എസ്. ഷീജ, ഡി. വിമൽകുമാർ, പണിമൂല ദേവസ്വം പ്രസിഡന്റ് സി. ഗോപിമോഹനൻ, വൈസ് പ്രസിഡന്റ് എസ്. നാരായണൻ നായർ, പണിമൂല എൻ.എസ്.എസ് കരയോഗം സെക്രട്ടറി കെ. രവീന്ദ്രൻ നായർ, കിരൺ ദാസ്, പണിമൂല ഹരി തുടങ്ങിയവർ സംസാരിച്ചു.