മുടപുരം :കുടുംബത്തിന്റെ ആരോഗ്യം ലക്ഷ്യമിട്ട് മംഗലപുരം ഗ്രാമപഞ്ചായത്തിൽ കാർഷിക പോഷകോദ്യാനങ്ങൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ബഡ്സ് സ്കൂളിൽ ഫലവൃക്ഷത്തൈ നട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം പദ്ധതി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് മുരളീധരൻ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ.എ.എസ്,പഞ്ചായത്തംഗങ്ങളായ വി.അജികുമാർ,ബിന്ദു ബാബു,ശ്രീലത,എസ്.ജയ, ബിനി, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജയിംസ്,കോ ഒാർഡിനേറ്റർമാരായ സീന,ശരണ്യ,ബഡ്സ് സ്കൂൾ ജീവനക്കാരായ റോയ്,ബിജു,ആശ,യമുന തുടങ്ങിയവർ പങ്കെടുത്തു.