thakarnna-veedu

കല്ലമ്പലം: തുടർച്ചയായി പെയ്ത മഴയിൽ വീട് തകർന്നു. കല്ലമ്പലം മേനാപ്പാറ അഖില മന്ദിരത്തിൽ വിമൽ പ്രകാശിന്റെ വീടിന്റെ ഒരുഭാഗമാണ് തകർന്നത്. കഴിഞ്ഞദിവസം പുലർച്ചെ രണ്ടര മണിയോടെയാണ് സംഭവം. തകർന്ന അടുക്കള ഭാഗത്ത് ആളില്ലാതിരുന്നതിനാൽ ആർക്കും പരിക്കേറ്റില്ല. അടുക്കള ഭാഗവും മതിലും ശൗചാലയവും പൂർണമായും തകർന്നു. മറ്റു മുറികളിലെ ഭിത്തികളിലും വിള്ളൽ സംഭവിച്ചു. വൃദ്ധയായ മാതാവ് ഉൾപ്പെടെ താമസിക്കുന്ന വീട് ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. അടുക്കള തകർന്നതിനാൽ പാചകം ചെയ്യാനും ശൗചാലയം തകർന്നതിനാൽ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും കഴിയാത്ത അവസ്ഥയിലാണ് വീട്ടുകാർ.