ncp-office-

ചിറയിൻകീഴ്: എൻ.സി.പി ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഉമേഷ് മുരളി രാജ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം അഡ്വ.വർക്കല.ബി.രവികുമാർ, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി കെ.ആർ രാജൻ, സംസ്ഥാന സെക്രട്ടറി കെ. ഷാജി, ജില്ലാ പ്രസിഡന്റ് തിരുപുറം ഗോപൻ, ആറാലുംമൂട് മുരളി, ഇടക്കുന്നിൽ മുരളി, ജില്ലാ സെക്രട്ടറി രാധിക, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു, സുജാ ലക്ഷ്മി എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി തങ്കച്ചൻ ഡിക്രൂസ് സ്വാഗതവും സുരേഷ് കുമാർ നന്ദിയും പറഞ്ഞു.