നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ വിവിധ ക്ഷേത്രങ്ങളിൽ വിജയദശമി ദിനത്തോടനുബന്ധിച്ച് കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു.നെയ്യാറ്രിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭത്തിന് ക്ഷേത്ര മേൽശാന്തി ഈശ്വരൻ പോറ്റി കാർമ്മികത്വം വഹിച്ചു.ആദ്യക്ഷരം കുറിക്കാൻ 135 കുട്ടികൾ പങ്കെടുത്തു.ചടങ്ങിൽ സബ് ഗ്രൂപ്പ് ഒാഫീസർ അരവിന്ദ് എസ്.ജി.നായർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.ആർ രാധീഷ്, സെക്രട്ടറി എം.സുകുമാരൻ നായർ, വി.രാജേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
മാമ്പഴക്കര മണികണ്ഠേശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിജയദശമി യോടനുബന്ധിച്ച് ക്ഷേത്രശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ വിദ്യാരംഭം നടന്നു.
മരുതത്തൂർ മഹാലക്ഷ്മി ക്ഷേത്രത്തിൽ ആകാശവാണി തിരുവനന്തപുരം നിലയത്തിലെ സീനിയർ പ്രോഗ്രാം എക്സിക്യുട്ടീവും കവിയുമായ മുഖത്തല ശ്രീകുമാർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു.