ed-u

കിളിമാനൂർ: പൊതുപ്രവർത്തനരംഗത്തും നഗരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്ന നിലയിലും 51 വർഷം തികയുന്ന എ. ഇബ്രാഹിംകുട്ടിയെ ആദരിക്കുന്നതിന്റെ ഭാഗമായി ഒരു മാസം നീണ്ടു നിൽക്കുന്ന ' സ്നേഹപൂർവം സാറിന് ' സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നടന്ന യോഗത്തിൽ ബാങ്കിലെ എ ക്ലാസ് അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ വിദ്യാർത്ഥികൾ, യൂണിവേഴ്സിറ്റി തലത്തിലും മറ്റ് വിദ്യാഭ്യാസ മേഖലകളിലും മികവാർന്ന വിജയം കരസ്ഥമാക്കിയ പ്രതിഭകൾ തുടങ്ങിയവരെ കാഷ് അവാർഡും മൊമന്റോയും നൽകി അനുമോദിച്ചു. വി. ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി. രത്നാകരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. എം. സലാഹുദീൻ, നബീൽ കല്ലമ്പലം, ശാന്തകുമാരി, ബാങ്ക് സെക്രട്ടറി ടി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ഇബ്രാഹിംകുട്ടി സ്വാഗതവും കൂടാരം സുരേഷ് നന്ദിയും പറഞ്ഞു.