വെഞ്ഞാറമൂട്: വിജയദശമിദിനത്തിൽ അറിവിന്റെ ആദ്യക്ഷരങ്ങൾ കുറിച്ച് കുരുന്നുകൾ. വെഞ്ഞാറമൂട് - വെമ്പായം മേഖലകളിലെ പ്രധാന ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും രാവിലെ മുതൽ തന്നെ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി. പ്രധാനക്ഷേത്രങ്ങളായ മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രം, പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പിരപ്പൻകോട് അണ്ണൽ ദേവീ ക്ഷേത്രം, കാവറ ഭഗവതി ക്ഷേത്രം, വാമനപുരം തിരുവാമന ക്ഷേത്രം, വേറ്റിനാട് മണ്ഡപം, വേളാവൂർ ഭഗവതി ക്ഷേത്രം, തിരുനെല്ലൂർക്കോണം ശിവക്ഷേത്രം, പിരപ്പൻകോട് മുത്തുമാരിയമ്മൻ ക്ഷേത്രം, വേളാവൂർ വൈദ്യൻകാവ് ഭഗവതി ക്ഷേത്രം തുടങ്ങിയ ആരാധാനാലയങ്ങളിൽ നിരവധി പേർ വിദ്യാരംഭ ചടങ്ങുകൾക്കായി എത്തിയിരുന്നു.