anand-kumar

തിരുവനന്തപുരം: ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് - കേരളയുടെ നവജീവനം സൗജന്യ ഡയാലിസിസ് ഏഷ്യാ ബുക്ക് ഒഫ് റെക്കാഡിൽ ഇടം നേടി. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ ഫൗണ്ടറും എക്‌സിക്യുട്ടീവ് ഡയറക്‌ടറുമായ കെ.എൻ. ആനന്ദകുമാറിന് സർട്ടിഫിക്കറ്റ് കൈമാറി.

ട്രസ്റ്റ് ചെയർമാൻ ജസ്റ്റിസ്.എ. ലക്ഷ്‌മിക്കുട്ടി, ട്രസ്റ്റ് സീനിയർ വൈസ് ചെയർമാൻ കെ. ഗോപകുമാരൻ നായർ, സായിഗ്രാമം സോഷ്യൽ ടൂറിസം പ്രോജക്‌ട് ഡയറക്‌ടർ പ്രൊഫ.ബി. വിജയകുമാർ, ട്രസ്റ്റ് ഡയറക്‌ടർ ബോർഡ് മെമ്പർ ശ്രീകാന്ത് പി. കൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.