കാട്ടാക്കട:വി.എസ്.ഡി.പി ജില്ലാ പ്രവർത്തക സമ്മേളനവും റാങ്ക് ജേതാക്കളെ അനുമോദിക്കലും ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി കള്ളിക്കാട് ശ്യാംലൈജു, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.പി.മോഹൻ,സംസ്ഥാന നേതാക്കളായ സോമശേഖരൻ, തങ്കച്ചൻ,റവ.ജയകുമാർ,ഡോ.സോമൻ,പുന്നക്കാട് തുളസി,ഷാജിലാൽ തുടങ്ങി സംസ്ഥാന, ജില്ലാ, നിയോജകമണ്ഡലം നേതാക്കൾ പങ്കെടുത്തു.ചടങ്ങിൽ വച്ച് സിവിൽ സർവീസ് റാങ്ക് ജേതാക്കളെയും, കെ.എ.എസ് റാങ്ക് ജേതാക്കളെയും അനുമോദിച്ചു.