p

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 8867 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 79,554 സാമ്പിളുകളാണ് പരിശോധിച്ചത്. 3,27,682 പേർ നിരീക്ഷണത്തിലും 94,756 പേർ ചികിത്സയിലുമുണ്ട്. 67 മരണങ്ങളും സ്ഥിരീകരിച്ചതോടെ ആകെ മരണം 26,734 ആയി.

കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ രോഗികളിൽ ഏകദേശം 20 ശതമാനം കുറവുണ്ടായി. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.