ആറ്റിങ്ങൽ: ആറ്റിങ്ങൽ വട്ടവിള ദീപശ്രീയിൽ റിട്ട. പ്രൊഫസർ വി. രവീന്ദ്രൻ (91) നിര്യാതനായി. വിവിധ എസ്.എൻ കോളേജുകളിൽ ഹിന്ദി പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശ്രീനാരായണ സാംസ്കാരിക സമിതി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയിലെ സജീവ പ്രവർത്തകനായിരുന്നു.
ഭാര്യ: സുമംഗല ദേവി (റിട്ട. എച്ച്.എസ്.എ). മക്കൾ: ദിനേശ് (എസ്.ഡി.ഇ, ബി.എസ്.എൻ.എൽ), ദീപ (എച്ച്.എസ്.എസ്.ടി). മരുമക്കൾ: സ്നേഹ( എസ്.ഡി.ഇ, ബി.എസ്.എൻ.എൽ), സിറാജ് (എച്ച്.എസ്.എസ്.ടി).