മലയിൻകീഴ് :മലയിൻകീഴ് ശാന്തി നഗർ ഗവ.ആയുർവേദ ആശുപത്രിയിൽ വിജയദശമി ദിനത്തിൽ യൂത്ത് കോൺഗ്രസ് മലയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൃക്ഷത്തൈ നടീലിന്റെ ഉദ്ഘാടനം കെ.പി.സി.സി.നിർവാഹക സമിതി അംഗം മലയിൻകീഴ് വേണുഗോപാൽ നിർവഹിച്ചു.ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ലിയോറാണി.ഡി.സി.സി അംഗം ജി.പങ്കജാക്ഷൻ.യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.ഷാജി,ഓഫീസ് വാർഡ് മുൻ അംഗം ഡി. മുരുകൻ,യൂത്ത് കോൺഗ്രസ് മലയിൻകീഴ് മണ്ഡലം പ്രസിഡന്റ് എം.ജി.അജേഷ്,എം.ജി.രൂപേഷ്,ശാന്തുമൂല രാജൻ യൂത്ത് കോൺഗ്രസ് കാട്ടാക്കട ബ്ലോക്ക് സെക്രട്ടറി വിജിൽ എന്നിവർ പങ്കെടുത്തു.