പൂവാർ: കഴക്കൂട്ടം-കാരോട് ബൈപാസ് കടന്നുപോകുന്ന പുറുത്തിവിളയിൽ മേജർ സിഗ്നൽ ജംഗ്‌ഷൻ വേണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് നടത്തുന്ന റിലേസമരം 42 ദിവസവും നിരാഹാര സമരം 20 ദിവസവും പിന്നിട്ടു. ഇന്നലെ നടന്ന സമരം ജനതാദൾ (എസ്) ജില്ലാ സെക്രട്ടറിയും ആക്ഷൻ കൗൺസിൽ ചെയർമാനുമായ വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. തിരുപുറം ജയകുമാർ നിരാഹാരം അനുഷ്ഠിച്ചു. എൽ.ഡി.എഫ് കൺവീനർ എച്ച്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എൻ. വിൻസെന്റ്, കുട്ടപ്പന രാജേഷ്, തിരുപുറം മോഹൻകുമാർ, പി. സൈമൺ, മോഹനപ്രസാദ്, സൂര്യകാന്ത്, എം.കെ. റിജോഷ്, പഞ്ചായത്ത് അംഗം ശുഭദാസ്, മുൻ പഞ്ചായത്ത് അംഗം ഡി. അനിത, ജി. അജിത്ത്, തോമസ് തുടങ്ങിയവർ സംസാരിച്ചു.