sivagiri-parnasala

ശിവഗിരി: വിശേഷാൽപൂജ, പ്രാർത്ഥന എന്നിവക്കു ശേഷം ശിവഗിരിയിലെ ശാരദാസന്നിധിയിൽ വിദ്യാരംഭം നടന്നു. പർണ്ണശാലയിൽ സ്വാമി ഗുരുപ്രസാദ്, സ്വാമി ബോധിതീർത്ഥ എന്നിവർ വിദ്യാരംഭത്തിനു തുടക്കമിട്ടു. തുടർന്ന് കോവിഡ് മാനദണ്ഡം പാലിച്ച് ശാരദാസന്നിധിയിൽ അക്ഷരപൂജ നടന്നു. രക്ഷകർത്താക്കളാണ് കുഞ്ഞുങ്ങളെ മടിയിലിരുത്തി ആദ്യാക്ഷരം എഴുതിച്ചത്. വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം, പനയറ തൃപ്പോരിട്ടകാവ് ക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭം നടന്നു.

ഫോട്ടോ: ശിവഗിരി പർണ്ണശാലയിൽ സ്വാമി ബോധിതീർത്ഥ, സ്വാമി ഗുരുപ്രസാദ് എന്നിവർ കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കുന്നു.

ശിവഗിരി ശാരദാമഠത്തിലെ വിദ്യാരംഭം.