1

പോത്തൻകോട്: വിജയദശമി ദിനത്തിൽ ശാന്തിഗിരി ആശ്രമത്തിൽ സന്യാസദീക്ഷാ വാർഷികം ആഘോഷിച്ചു. രാവിലെ 5.30ന് ഗുരുധർമ്മപ്രകാശസഭ അംഗങ്ങളുടെ നേതൃത്വത്തിൽ പുഷ്പസമർപ്പണം, ഹാരസമർപ്പണം എന്നിവ നടന്നു. തുടർന്ന് നടന്ന വിദ്യാരംഭത്തിൽ നിരവധി കുട്ടികൾ അറിവിന്റെ ആദ്യക്ഷരം കുറിച്ചു.

37-ാമത് സന്ന്യാസദീക്ഷാ വാർഷികത്തോടനുബന്ധിച്ച് ഒൻപത് ദിവസം ഓൺലൈനായി സത്‌സംഗവും സംഘടിപ്പിച്ചിരുന്നു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈകിട്ട് 6ന് ഗുരുധർമ്മ പ്രകാശസഭ അംഗങ്ങളുടെ ദീപപ്രദക്ഷിണം നടന്നു, ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി തുടങ്ങിയവർ നേതൃത്വം നൽകി.