photo

. കോയിക്കൽ ശ്രീമഹാദേവർ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുത്തിനിരുത്തും നടന്നു. മേൽശാന്തി മേൽനോട്ടം വഹിച്ചു. കുരുന്നുകൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. നെടുമങ്ങാട് ശ്രീമുത്തുമാരിയമ്മൻ ദേവസ്ഥാനത്ത് പൂജയും വിദ്യാരംഭ ചടങ്ങുകളും പ്രസിഡന്റ് എസ്. മുരുകന്റെ നേതൃത്വത്തിൽ നടന്നു. മേലാങ്കോട് ദേവീക്ഷേത്രത്തിൽ വിശേഷാൽ ഭഗവതിസേവയിലും എഴുത്തിനിരുത്തിലും നിരവധി ഭക്തർ പങ്കെടുത്തു. ട്രസ്റ്റ് ഭാരവാഹികൾ നേതൃത്വം നൽകി. മുല്ലശേരി പതിയനാട് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി ബൊമ്മക്കൊലു ദർശനവും ഒരുക്കി. ശാസ്ത്രീയ നൃത്തകലകളുടെ സമർപ്പണവും നടന്നു. വിദ്യാരംഭത്തിൽ ഡോ.വെങ്ങാനൂർ ബാലകൃഷ്ണൻ ആചാര്യനായി. കുട്ടികൾക്ക് സരസ്വതഘൃതം വിതരണവും ഉണ്ടായിരുന്നു. ട്രസ്റ്റ് പ്രസിഡന്റ് കല്ലയം വിജയകുമാർ, സെക്രട്ടറി മുല്ലശ്ശേരി ദേവകുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകണ്ഠൻ നായർ, വൈസ് പ്രസിഡന്റ് വാസവൻ ആശാരി, ശ്യാംകുമാർ എന്നിവർ നേതൃത്വം നൽകി. കരിമ്പിക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രവും ജ്യോതിർഗമയ സ്ക്കൂളും ചേർന്ന് ഒരുക്കിയ വിദ്യാരംഭത്തിൽ അദ്ധ്യാപികയും കവയിത്രിയുമായ ഡോ. അനിതാഹരി കുട്ടികളെ എഴുത്തിനിരുത്തി. ചുള്ളിമാനൂർ പൊൻകുഴി ശ്രീമാടൻ തമ്പുരാൻ ക്ഷേത്രത്തിൽ മേൽശാന്തി കൊടുങ്ങല്ലൂർ ബിനീഷ് വിനായകൻ മുഖ്യകാർമ്മികനായി. ആനാട് പാറയ്ക്കൽ മണ്ഡപം ദേവീക്ഷേത്രത്തിൽ ദേശീയ അദ്ധ്യാപക പുരസ്കാര ജേതാവ് വിജയൻ നായരും ആനാട് ചാമുണ്ഡേശ്വരി ദേവീ ക്ഷേത്രത്തിൽ ആനാട് ശശിധരൻ നായരും കുരുന്നുകളെ ആദ്യക്ഷരം എഴുതിച്ചു. മേൽശാന്തിയുടെ കാർമ്മികത്വത്തിൽ 10 വയസിന് താഴെയുള്ള കുട്ടികളെ പങ്കെടുപ്പിച്ച് ബാലസരസ്വതി പൂജയും നടന്നു. ആറ്റിൻപുറം ശ്രീദുർഗാദേവി ക്ഷേത്രത്തിൽ മേൽശാന്തി മോഹനൻ പോറ്റി നേതൃത്വം വഹിച്ചു. കുണ്ടറക്കുഴി ശ്രീഭദ്രകാളി ചാമുണ്ഡേശ്വരി ദേവീ ക്ഷേത്രത്തിൽ വിദ്യാരംഭത്തോടൊപ്പം വിശേഷാൽ സരസ്വതീപൂജയും നടന്നു. പനയമുട്ടം ശ്രീആയിരവില്ലി ഭദ്രകാളി ക്ഷേത്രത്തിൽ അദ്ധ്യാപിക സുഗത കുട്ടികളെ എഴുത്തിനിരുത്തി. മണ്ണയം ശ്രീമണികണ്ഠ ധർമ്മശാസ്താ ക്ഷേത്രത്തിൽ സരസ്വതീപൂജയും വിദ്യാരംഭവും ട്രസ്റ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്നു.