കഴക്കൂട്ടം: തോന്നയ്‌ക്കലിലെ മഹാകവി കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാരംഭ ചടങ്ങിൽ നൂറുകണക്കിന് കുട്ടികൾ ആദ്യക്ഷരം കുറിച്ചു. ആചാര്യന്മാർ അക്ഷരദീപം തെളിച്ചു. ചീഫ്‌ സെക്രട്ടറി വി.പി. ജോയ്‌, കവിയും സ്‌മാരകസമിതി ചെയർമാനുമായ പ്രൊഫ.വി. മധുസൂദനൻ നായർ, സ്‌മാരക സമിതി സെക്രട്ടറി പ്രൊഫ.എം.ആർ. സഹൃദയൻ തമ്പി, മുൻ എം.പി ഡോ.എ. സമ്പത്ത്, സാഹിത്യകാരന്മാരായ ഡോ. ജോർജ് ഓണക്കൂർ, ഡോ.പി. വേണുഗോപാലൻ എന്നിവരായിരുന്നു ആചാര്യന്മാർ.