കാട്ടാക്കട:യു.പിയിൽ സമരം ചെയ്യുന്ന കർഷകർക്ക് നേരെ വാഹനമോടിച്ചുകയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കർഷക സംഘം കാട്ടാക്കട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാട്ടാക്കട പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ഉപരോധ സമരം ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് ടോമി ആന്റണി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.രാമചന്ദ്രൻ,ആർ.ജനാർദ്ദനൻ നായർ,കുറ്റിച്ചൽ രാജീവ് തുടങ്ങിയവർ സംസാരിച്ചു.