വർക്കല: വിജയദശമി ദിനത്തിൽ ശിവഗിരി ശാരദാമഠത്തിലെത്തിയ വാഹനം പാർക്കിംഗ് സ്ഥലത്തുനിന്ന് തെന്നിമാറി റോഡിലേക്ക് പതിച്ചു. കൊട്ടിയം സ്വദേശിയായ കിരണിന്റെ സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. തിരികെ വീട്ടിലേക്ക് മടങ്ങാനായി കാർ തിരിക്കുമ്പോഴാണ് കാറിന്റെ ബ്രേക്ക് നഷ്ടമായത്. ഭാര്യയെയും കുട്ടികളെയും പുറത്തുനിറുത്തിയതിനാൽ കിരൺ മാത്രമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചെങ്കിലും കിരൺ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പിന്നീട് പൊലീസിന്റെ സഹായത്തോടെ ക്രെയിൻ എത്തിച്ചാണ് വാഹനം ഗ്രൗണ്ടിലേക്ക് വലിച്ചു കയറ്റിയത്.