പൂവാർ: ലഖിംപൂർ ഖേരിയിൽ കർഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നും സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എൻ.സി.പി നിയമസഭാ കക്ഷി നേതാവ് തോമസ് കെ. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തിരുപുറം ഗോപൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, സംസ്ഥാന സെക്രട്ടറി കെ. ഷാജി, കോവളം അജി, ഇടക്കുന്നിൽ മുരളി, ആർ.എസ്. സുനിൽകുമാർ, അഡ്വ. സ്വാമിനാഥൻ, അഡ്വ. സജയൻ, അഡ്വ.എസ്.ആർ. സജീവ്, വെഞ്ഞാറമൂട് ജി.എസ്. സുജലക്ഷ്മി, കരകുളം വസന്ത, കെ. രാധിക തുടങ്ങിയവർ സംസാരിച്ചു.