തിരുവനന്തപുരം: വിഴിഞ്ഞം മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ നിന്ന് പണവും വിളക്കുകളും മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. വിഴിഞ്ഞം കല്ലുതട്ടിവിളാകം വീട്ടിൽ ഷാജഹാൻ (61) വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്. ആഗസ്റ്റ് 8നായിരുന്നു മോഷണം നടന്നത്.
രാത്രി ക്ഷേത്ര കോമ്പൗണ്ടിൽ അതിക്രമിച്ച് കയറിയ പ്രതി മേശ കുത്തിത്തുറന്ന് 1500 രൂപയും അവിടെയുണ്ടായിരുന്ന നിലവിളക്കുകളും മോഷ്ടിക്കുകയായിരുന്നു. സി.സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐമാരായ സമ്പത്ത്, രാജൻ, എ.എസ്.ഐ അജികുമാർ, സി.പി.ഒ ഷൈൻ എന്നിവരങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. പ്രതിയെ റിമാൻഡ് ചെയ്‌തു.