തിരുവനന്തപുരം: മേനംകുളത്ത് യുവാവിന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ അഞ്ചംഗ സംഘത്തിലെ ഒരു പ്രതിയെ കൂടി പൊലീസ് പിടികൂടി. മേനംകുളം കനാൽ പുറമ്പോക്ക് വീട്ടിൽ സജുവിനെയാണ് (33) കഴക്കൂട്ടം പൊലീസ് അറസ്റ്റുചെ‌യ്‌തത്. കേസിലെ മറ്റ് നാല് പ്രതികളെ പൊലീസ്‌ നേരത്തെ പിടികൂടിയിരുന്നു.

കഴിഞ്ഞ മേയ് 24നായിരുന്നു സംഭവം. പ്രതി സജു ഉൾപ്പെട്ട അഞ്ചംഗസംഘം മാരകായുധങ്ങളുമായി മേനംകുളം ക്ഷേത്രത്തിന് സമീപത്തെ ഉണ്ണിയെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. പ്രതികൾക്കെതിരെ മുമ്പ്‌ പൊലീസിൽ പരാതി കൊടുത്തതിലുളള വിരോധമാണ് ആക്രമണത്തിന് കാരണം. കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി ഹരി.സി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ, എസ്.ഐമാരായ ജിനു, മിഥുൻ, സി.പി.ഒമാരായ സജാദ്ഖാൻ, നസുമുദ്ദീൻ, വിനു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.