തിരുവനന്തപുരം: സെറിബ്രൽ പാൾസി ബാധിച്ച് ചലനശേഷിയും സംസാരശേഷിയും നഷ്ടമായ ഗാഥ (8) ചികിത്സയ്ക്കും സ്വന്തമായി ഒരു വീടിനും സുമനസുകളുടെ കനിവ് തേടുന്നു. കരമന തളിയലിൽ ടി.സി.50/1184ൽ വാടകയ്ക്ക് താമസിക്കുന്ന ഗിരീശൻ-ഗീതാറാണി ദമ്പതികളുടെ മകളാണ് ഗാഥ. കരൾരോഗം ബാധിച്ച ഗിരീശനും ന്യൂറോ സംബന്ധമായ രോഗമുള്ള ഗീതാറാണിക്കും എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു മകൾ കൂടിയുണ്ട്. ഗാഥയും അമ്മ ഗീതാറാണിയും ശ്രീചിത്ര മെഡിക്കൽ സെന്ററിലാണ് ചികിത്സ തേടുന്നത്. മൂന്നുപേരുടെയും ചികിത്സാച്ചെലവ്, കുട്ടികളുടെ പഠനച്ചെലവ്, വീട്ടുവാടക എന്നിങ്ങനെ മാസംതോറും വേണ്ടിവരുന്ന വലിയൊരു തുക കണ്ടെത്താൻ പാടുപെടുകയാണ് ഈ കുടുംബം.
ഗാഥയ്ക്ക് ദിവസവും ഫിസിയോതെറാപ്പി ചെയ്യാൻ മാത്രം 500 രൂപ ചെലവുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം അതും മുടങ്ങിയ അവസ്ഥയാണ്. സ്വന്തമായി ഒരു വീടെന്ന ഇവരുടെ ആഗ്രഹവും നാളുകളായി സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. ഇതിനായി നാട്ടുകാരുടെ സഹായത്തോടെ പിരിഞ്ഞുകിട്ടിയത് രണ്ടുലക്ഷത്തോളം രൂപ മാത്രമാണ്. ചികിത്സയ്ക്കും വീടുപണിക്കുമായി സുമനസുകളുടെ സഹായം മാത്രമാണ് ഇവരുടെ പ്രതീക്ഷ.
ഗാഥയുടെയും അമ്മ ഗീതാറാണിയുടെയും പേരിൽ എസ്.ബി.ഐ കാലടി ശാഖയിലുള്ള അക്കൗണ്ട് നമ്പർ: 67337848804, IFSC Code: SBIN0071192 ഫോൺ: 9895033355.