തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കലാ സാംസ്‌കാരിക സംഘടനയായ തിടമ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി ആചാര്യനായി. തിടമ്പിന്റെ രജതജൂബിലി ആഘോഷം മന്ത്രി ഉദ്ഘാടനം ചെയ്‌തു. കവി വി. മധുസൂദനൻ നായർ കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ച് ചടങ്ങിന് തുടക്കമിട്ടു. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, ആർ. ഷാജികുമാർ, ജി. സുന്ദരേശൻ, കരിപ്പൂർ ജി.വി. നായർ, ആനയറ ചന്ദ്രൻ, ജി. ബസന്ത് കുമാർ, വി. പ്രിയദർശന കുമാർ തുടങ്ങിയവർ പങ്കെടുത്തു.