പാറശാല: പാറശാല ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള 'ഗ്രന്ഥശാലയിലേക്കൊരു തീർത്ഥയാത്ര' എന്ന പരിപാടിയുടെ സമാപനം ഇന്ന് വൈകിട്ട് 3ന് പാറശാല വൈ.എം.സി.എയിൽ നടക്കും. സമാപന സമ്മേളനം മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും. കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥിയാകും. വി.ആർ.സലൂജ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നെയ്യാറ്റിൻകര ഡിവൈ.എസ്.പി എം.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും.
സമാപന ചടങ്ങുകളുടെ ഭാഗമായി ഇന്ന് രാവിലെ മുതൽ വിവിധ പ്രദർശനങ്ങൾ, ക്ലാസുകൾ എന്നിവയും ഉണ്ടായിരിക്കും. പരിപാടിയോടനുബന്ധിച്ച് കഴിഞ്ഞ ദിവസം പാറശാലയിൽ നടന്ന ചടങ്ങിൽ മുതിർന്ന വായനക്കാരനാായ 108 വയസുള്ള ഈശ്വരപിള്ളയെ എസ്.പി.സിയുടെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങിൽ സുരേന്ദ്രൻ നായർ, സി.പി.ഒ ഡോ. രമേഷ്, അദ്ധ്യാപകരായ സി.ടി. വിജയൻ, പി.വി. അരുൺ, അബ്ദുൾ കരീം, വിജു, തുടങ്ങിയവർ പങ്കെടുത്തു.