തിരുവനന്തപുരം:കെ.പി.സി.സി ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ ഒക്‌ടോബർ രണ്ടാം തീയതി ആരംഭിച്ച ഗാന്ധിസ്‌മൃതി യാത്ര കേരളകൗമുദി അങ്കണത്തിൽ ഇന്നലെ രാവിലെ എത്തിച്ചേർന്നു. പത്രാധിപർ കെ.സുകുമാരൻ സ്‌മൃതി മണ്ഡപത്തിൽ ജാഥാ ക്യാപ്‌ടനും മുൻ മന്ത്രിയുമായ വി.സി.കബീർ മാസ്റ്റർ പുഷ്‌പാർച്ചന നടത്തി.മുൻ എം.എൽ.എയും ഗാന്ധിയനുമായ കെ.എ.ചന്ദ്രൻ,കമ്പറ നാരായണൻ,വഞ്ചിയൂർ രാധാകൃഷ്‌ണൻ, പരശുവയ്‌ക്കൽ രാധാകൃഷ്‌ണൻ,ബൈജു വടക്കുംപുറം, ബിന്നി സാഹിതി, അച്യുതൻ നായർ,കെ.പരമേശ്വരൻ നായർ എന്നിവർ പങ്കെടുത്തു. ഗാന്ധി സ്‌മരണാർത്ഥം വി.സി. കബിർ മാസ്‌റ്റർ കേരളകൗമുദി ഡയറക്‌ടർ ഷൈലജ രവിക്ക് ചർക്ക നൽകി ആദരിച്ചു. ഗാന്ധി സ്‌മൃതി യാത്രയുടെ സമാപനസമ്മേളനം കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്‌തു. വെങ്ങാനൂർ മഹാത്മ അയ്യങ്കാളി സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ചേർന്ന സമ്മേളനത്തിൽ എം.വിൻസെന്റ് എം.എൽ.എ, പാലോട് രവി, ടി.ശരത്ചന്ദ്രപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.