1

തിരുവനന്തപുരം:ലഖിംപൂരിൽ കർഷകരെ കാറിടിച്ച് കൊലപ്പെടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ചും കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപ്പിച്ചും കേരള യൂത്ത് ഫ്രണ്ട് (ബി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിമൂട് ജി.പി.ഒയ്ക്ക് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.പരിപാടി കേരള കോൺഗ്രസ് (ബി)സംസ്ഥാന സെക്രട്ടറി ഷിബി ജോർജ്ജ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ശിവശങ്കർ അറവിളാകം അദ്ധ്യക്ഷത വഹിച്ചു.കേരള വനിത കോൺഗ്രസ് (ബി) സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീലക്ഷമി ശരൺ,ജില്ലാ ജനറൽ സെക്രട്ടറി പാറശ്ശാല സന്തോഷ്,അമ്പലത്തറ സന്തോഷ് കുമാർ,ലാസർ,രവി വട്ടിയൂർക്കാവ്,ഷിലു ഗോപിനാഥ്,പത്മകുമാർ,ജയചന്ദ്രൻ നായർ,അശോകൻ,മനു മേപ്രം തുടങ്ങിയവർ പങ്കെടുത്തു.