തിരുവനന്തപുരം:ഡോക്ടറുടെ കുറിപ്പടിയിൽ എഴുതിയിരിക്കുന്നതിലും അധികം മരുന്നുകൾ നൽകിയത് ചോദ്യംചെയ്ത പൊലീസ് ഇൻസ്പെക്ടറോട് എസ്.എ.ടി വളപ്പിലെ ഇൻഹൗസ് ഡ്രഗ് ബാങ്ക് ജീവനക്കാർ മോശമായി പെരുമാറിയെന്ന് പരാതി. മലയിൻകീഴ് എസ്.എച്ച്.ഒ സൈജുവാണ് എസ്.എ.ടി സൂപ്രണ്ടിനും മെഡിക്കൽ കോളേജ് പൊലീസിനും പരാതി നൽകിയത്.
സൈജുവിന്റെ അമ്മ വസന്തകുമാരി മെഡിക്കൽ കോളേജിലെ ഹൃദ്രോഹ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ഡോക്ടറെ കണ്ടശേഷം മരുന്നുവാങ്ങാനെത്തിയപ്പോഴാണ് കുറിപ്പടിയിലുള്ളതിനേക്കാൾ കൂടുതൽ മരുന്ന് തന്നിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഡോക്ടർ ഏഴ് ദിവസത്തെ മരുന്നാണ് എഴുതിയതെങ്കിലും ഇതിന്റെ ഇരട്ടിയാണ് ജീവനക്കാർ നൽകിയത്.
രണ്ട് മരുന്നുകൾ ഇങ്ങനെ നൽകിയത് എന്തിനെന്ന് ചോദിച്ചപ്പോഴാണ് മോശം പെരുമാറ്റമുണ്ടായത്. ഇതിനെതിരെ മെഡിക്കൽ സ്റ്റോറിന്റെ മാനേജരോട് പരാതിപ്പെട്ടെങ്കിലും മറുപടി തൃപ്തികരമല്ലായിരുന്നെന്നും പരാതിയിൽ പറയുന്നു