തിരുവനന്തപുരം: നഗരത്തിലെ വികസനത്തെ തടസപ്പെടുത്തുന്ന നിലപാടുകളാണ് മേയർ ആര്യാ രാജേന്ദ്രൻ സ്വീകരിക്കുന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ആരോപിച്ചു. മേയർ ആര്യാരാജേന്ദ്രൻ തിരുവനന്തപുരം വിമാനത്താവള വികസനത്തിനെതിരെ പ്ലക്കാർഡേന്തി സമരം നടത്തി. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയനിലപാടായിരിക്കാമെങ്കിലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത നഗരത്തിന്റെ പ്രഥമപൗര തന്നെ വികസനത്തിനെതിരെ സമരം ചെയ്യുന്ന സ്ഥിതിയാണ്. വിമാനത്താവളത്തിന് സമീപം ശംഖുംമുഖത്ത് തകർന്നുകിടക്കുന്ന റോഡ് നന്നാക്കാൻ ഇതുവരെ നടപടി തുടങ്ങിയിട്ടില്ല. ആർക്കും ആരോടും ഉത്തരവാദിത്വമില്ലാത്ത ഭരണമാണ് നഗരസഭയിലെന്നും അദ്ദേഹം ആരോപിച്ചു.