വർക്കല:കാപ്പിൽ കായലോര മേഖലയിലെ അനധികൃത കെട്ടിട നിർമാണം പഞ്ചായത്ത് അധികൃതരും പൊലീസും ചേർന്ന് തടഞ്ഞു.കഴിഞ്ഞദിവസം രാവിലെയാണ് സംഭവം.ബഹുനില കെട്ടിട സമുച്ചയനിർമ്മാണം അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിറുത്തിവയ്ക്കാൻ പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകിയിരുന്നത്. എന്നാൽ തൽക്കാലം നിറുത്തിവച്ചെങ്കിലും കഴിഞ്ഞദിവസം നിർമ്മാണം പുനരാരംഭിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്,വൈസ് പ്രസിഡന്റ് ശുഭ ആർ.കുമാർ,സെക്രട്ടറി, ജനപ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് നിർമ്മാണപ്രവർത്തനം തടഞ്ഞത്.