നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സിയിലെ ട്രേഡ് യൂണിയൻ നേതാവും സന്നദ്ധ രക്തദാന പ്രോത്സാഹകനുമായിരുന്ന സി.കെ.ജയചന്ദ്രന്റെ രണ്ടാം ചരമവാർഷികാചരണം നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. ബൈജു രക്തദാനസേനയുടെ ആഭിമുഖ്യത്തിൽ നിംസ് മെഡിസിറ്റിയിൽ സംഘടിപ്പിച്ച യോഗത്തിൽ നൂറുൽ ഇസ്ലാം സർവകലാശാല പ്രോ-വൈസ് ചാൻസലർ എം.എസ്.ഫൈസൽ ഖാൻ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ആർ.ടി.സിയിലെ സന്നദ്ധ രക്തദാതാക്കൾക്ക് സോണൽ ട്രാൻസ്പോർട്ട് ഓഫീസർ ജേക്കബ്ബ് സാം ലോപ്പസ് ഉപഹാരം വിതരണം ചെയ്തു. എ.ടി.ഒ.മുഹമ്മദ് ബഷീർ, മാദ്ധ്യമ പ്രവർത്തകൻ ഗിരീഷ് പരുത്തിമഠം, എൻ.കെ.രഞ്ജിത്ത്, സി.കെ.ജയചന്ദ്രന്റെ സഹോദരൻ സി.കെ.ബാലചന്ദ്രൻ, എൻ.എസ്.വിനോദ്, ജി.ജിജോ തുടങ്ങിയവർ പങ്കെടുത്തു.