ചിറയിൻകീഴ്: അഴൂർ ഗവൺമെന്റ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയായ 'ഓർമ്മക്കൂട് 1985' സംഘടിപ്പിച്ച പ്രതിഭാ സംഗമം അദ്ധ്യാപകരായ വിശ്വനാഥൻ,അംബിക,മോഹൻലാൽ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു.അഴൂർ കാർത്തിക മിനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഓർമ്മക്കൂട് പ്രസിഡന്റ് ഡോ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു.പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളെ ഡോ.അരുണോദയ അഭിനന്ദിച്ചു. ഓർമ്മക്കൂട് സെക്രട്ടറി ബിജു കാർത്തിക സ്വാഗതവും ട്രഷറർ സാനിഷ് നന്ദിയും പറഞ്ഞു.