inauguration-

ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ശാർക്കര അങ്കണവാടിയുടെ ആഭിമുഖ്യത്തിൽ ഗ്രാമീണ സ്ത്രീകൾക്കായുള്ള അന്താരാഷ്ട്ര ദിനവും ലോക ഭക്ഷ്യ ദിനവും ആചരിച്ചു. അങ്കണവാടി ഏരിയായിലെ ഗ്രാമീണ സ്ത്രീകളിൽ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന അജി, വാർഡ് മെമ്പർ ബേബി, രാധാമണി, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി ആദരിച്ചു. വാർഡ് മെമ്പർ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി ഗ്രാമീണ സത്രീകൾക്ക് വിഷമുക്തമായി ആഹാരത്തെക്കുറിച്ചും കൃതൃമ പാക്കറ്റ് നിർമ്മാണ ഫുഡുകളുടെ വില നിലവാരത്തെക്കുറിച്ചും അങ്കണവാടി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് സിന്ധു പ്രകാശ് ക്ലാസെടുത്തു. സുബീർ, ഷിബു ശാർക്കര എന്നിവർ സംസാരിച്ചു.