കല്ലമ്പലം : കെ.ടി.സി.ടി ഓഡിറ്റോറിയത്തിൽ നടന്ന അനുമോദനച്ചടങ്ങിൽ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് നേടിയ 138 കുട്ടികൾക്ക് അവാർഡ് വിതരണം ചെയ്തു. ഡോ.ജോർജ്ജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു.സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ് അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ ചെയർമാൻ എ. നഹാസ് സ്വാഗതവും എച്ച്. എസ്. വൈസ് പ്രിൻസിപ്പൽ ബി. ആർ. ബിന്ദു നന്ദിയും പറഞ്ഞു.കെ.ടി.സി.ടി ട്രസ്റ്റ് പ്രസിഡന്റ് ഇ.ഫസലുദ്ദീൻ,സെക്രട്ടറി എ.എം.എ റഹീം,സ്കൂൾ പ്രിൻസിപ്പൽ എം.എസ്.ബിജോയ്,എച്ച്.എസ് പ്രിൻസിപ്പൽ എം.എൻ.മീര,സ്കൂൾ കൺവീനർ യു.അബ്ദുൽ കലാം,കെ.ടി.സിടി ഹോസ്പിറ്റൽ ചെയർമാൻ പി.ജെ. നഹാസ്,കൺവീനർ എം.എസ്.ഷെഫീർ,കെ.ടി.സി.ടി ബി.എഡ് കോളേജ് ചെയർമാൻ എസ്.നൗഷാദ്,ട്രഷറർ മുഹമ്മദ് ഷഫീഖ്,പ്രീസ്കൂൾ വൈസ് പ്രിൻസിപ്പൽ ഗിരിജ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. തുടർച്ചയായി 19 തവണയും എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് നൂറുശതമാനം വിജയമാണ് കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കിയതെന്നും ഇനി നൂറുശതമാനം വിജയമല്ല ഓരോ വിദ്യാർത്ഥിക്കും നൂറ് ശതമാനം മാർക്കാണ് ലക്ഷ്യമിടുന്നതെന്നും ചെയർമാൻ എ.നഹാസ് പറഞ്ഞു.