മുരുക്കുംപുഴ: കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതും അപ്രായോഗികമായ സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി സംസ്ഥാന സർക്കാർ വ്യാപകമായി കുടിയൊഴിപ്പിക്കൽ നടത്തുന്നതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലാ കെ - റെയിൽ വിരുദ്ധ ജനകീയ സമിതി ജില്ലയിൽ നടത്തുന്ന പദയാത്രയ്ക്ക് മുരുക്കുംപുഴ ജംഗ്ഷനിൽ വൻ വരവേല്പ് നൽകി. മുരുക്കുംപുഴ കെ - റെയിൽ വിരുദ്ധ ജനകീയ സമിതി പ്രസിഡന്റ് എ.കെ. ഷാനവാസ് പദയാത്രയെ സ്വീകരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം ബി. രമേശ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
എ.കെ. ഷാനവാസസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ കെ.എസ്. അജിത്കുമാർ, അഡ്വ. വി.കെ. രാജു, കെ - റെയിൽ വിരുദ്ധ ജനകീയ സമിതി കേന്ദ്ര രക്ഷാധികാരി ശിവപ്രസാദ്, ജില്ലാ ചെയർമാൻ കരവാരം രാമചന്ദ്രൻ, ജില്ലാ കൺവീനർ ഷൈജു, ജാഥ ക്യാപ്ടൻ മിനി, മംഗലപുരം ഗ്രാമപഞ്ചായത്ത് അംഗം കെ.പി. ലൈല ടീച്ചർ, സമിതി സെക്രട്ടറി കെ.എസ്.എ. റഷീദ്, എ. സബൂറ, ലക്ഷ്മി ആർ.ശേഖർ, ബി. നിസാം, ഗോവിന്ദ് ശശി, മുൻ വാർഡ് മെമ്പർ ജെ. അഹമ്മദാലി, തൊപ്പുമുക്ക് നസീർ, മുരുക്കുംപുഴ വിഷ്ണു തുടങ്ങിയവർ പ്രസംഗിച്ചു.
ക്യാപ്ഷൻ: കെ - റെയിൽ വിരുദ്ധ ജനകീയ സമിതി പദയാത്രയ്ക്ക് മുരുക്കുംപുഴയിൽ നൽകിയ സ്വീകരണയോഗം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം ബി. രമേശ് ഉദ്ഘാടനം ചെയ്യുന്നു. മുരുക്കുംപുഴ സമരസമിതി പ്രസിഡന്റ് എ.കെ. ഷാനവാസ് സമീപം