ആറ്റിങ്ങൽ: കനത്ത മഴയിൽ ചിറയിൻകീഴ് താലൂക്കിൽ എട്ട് വീടുകൾ ഭാഗികമായി തകർന്നു. വെളിനെല്ലൂർ വില്ലേജിൽ രണ്ടും നഗരൂർ വില്ലേജിൽ രണ്ടും അഴൂർ, കരവാരം, പുളിമാത്ത്, കിഴുവിലം എന്നീ വില്ലേജുകളിൽ ഓരോ വീടുമാണ് തകർന്നതായി തഹസീൽദാർ ആർ. മനോജ് പറഞ്ഞു.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്. ഏത് അടിയന്തര സാഹചര്യത്തേയും നേരിടാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കേണ്ടിവന്നാൽ മണിക്കൂറിനുള്ളിൽ അവ ഒരുക്കാനുള്ള തയ്യാറെടുത്തുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. വാമനപുരം നദിയിൽ അപകടകരമായി ജലനിരപ്പ് ഉയരാത്തത് ആശ്വാസം നൽകുന്നുണ്ട്.