ആറ്റിങ്ങൽ: ചെമ്പകമംഗലം കൈലാത്തുകോണത്ത് വീടിന്റെ ചുമര് മഴയിൽ ഇടിഞ്ഞുവീണ് നാലുപേർക്ക് പരിക്കേറ്റു. പ്രിജിത ഭവനിൽ ബിനുകുമാർ,​ ഭാര്യ സജിത,​ മക്കളായ അഭിത (12)​,​ അഭിജിത്ത് (9)​ എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 12ഓടെയായിരുന്നു സംഭവം.
ഉറങ്ങിക്കിടന്ന ഇവരുടെ ദേഹത്തേക്ക് ചുമര് ഇടിഞ്ഞുവീഴുകയായിരുന്നു. നിലവിളികേട്ട് ഓടിക്കൂടിയ അയൽവാസികളാണ് ഇവരെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.