vld-1

വെള്ളറട: ശക്തമായി തുടരുന്ന മഴയിൽ മലയോരത്ത് വ്യാപകനാശം. താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. തോടുകൾ കരകവിഞ്ഞൊഴുകി. റോഡുകളിൽ കനത്തവെള്ളക്കെട്ട് രൂപപ്പെട്ടു.

ഹെക്ടർ കണക്ക് സ്ഥലത്തെ കാർഷിക വിളകൾ നശിച്ചു. മലവെള്ളം ഒഴുകിയെത്തിയതോടെ ചിറ്റാർ ഡാമിലും ജലനിരപ്പ് ക്രമാതീതമായി വർദ്ധിച്ചു.മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിച്ചു. റോഡുകളിൽ കാൽനട യാത്രപോലും സാധിക്കാത്ത അവസ്ഥയാണ്.

വെള്ളറട,​ അമ്പൂരി,​ തേക്കുപാറ എന്നീ പ്രദേശങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതിബന്ധവും താറുമാറായി. കത്തിപ്പാറയിൽ രണ്ട് വീടുകളിലും

പന്നിമല ഇബനിസർ പെന്തകോസ്ത് ചർച്ചിലും വെള്ളം കയറി. റസൽ എബ്രഹാം ,​ വത്സല എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഇവരോട് ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കാൻ നിർദ്ദേശിച്ചു.പാലിയോട് നുള്ളിപ്പാറയിൽ അജിത്തിന്റെ വീട് അടിസ്ഥാനത്തോട് ചേർന്നുള്ള മണ്ണിടിഞ്ഞ് മാറിയതിനാൽ അപകടാവസ്ഥയിലാണ്. കലുങ്കുനടയിൽ തോടും കരകവിഞ്ഞൊഴുകുകയാണ്